ജൈവ നെല്‍ കൃഷിക്ക് വിത്തിറക്കി പുരുഷ സ്വയം സഹായ സംഘം മാതൃകയായി

  • Post category:local news
  • Reading time:1 min read
You are currently viewing ജൈവ നെല്‍ കൃഷിക്ക് വിത്തിറക്കി പുരുഷ സ്വയം സഹായ സംഘം മാതൃകയായി

കാസര്‍കോട്: ജൈവ നെൽക്കൃഷിക്ക് വിത്തിറക്കി ചെഗുവേര പുരുഷ സ്വയം സഹായ സംഘം കീക്കാനം മാതൃകയായി. ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് പുരുഷ സ്വയം സഹായ സംഘം അംഗങ്ങൾ ഇന്നലെ അരവത്ത് പാലത്താട് വയലിൽ വിത്തിറക്കി.

തരിശുഭൂമിയിലുൾപ്പടെ കൃഷിയിറക്കാനാണ് സംഘത്തിന്‍റെ തീരുമാനം. സംഘം സെക്രട്ടറി ടി മധു, പ്രസിഡന്റ് മണികണ്ഠൻ, ട്രഷറർ കമലാക്ഷൻ എന്നിവർ നേതൃത്വം നൽകി.

0Shares