കാസര്‍കോട്: ജെ.സി.ഐ. കാസര്‍കോടിന്റെ 2018 വര്‍ഷത്തെ പ്രസിഡണ്ടായി കെ.വി. അഭിലാഷിനെയും സെക്രട്ടറിയായി എന്‍.എ. ആസിഫിനെയും ട്രഷററായി യു. രാഘവയെയും തിരഞ്ഞെടുത്തു. കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് കെ.ബി. അബ്ദുല്‍മജീദ് അധ്യഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
മുന്‍ പ്രസിഡണ്ട് മുജീബ് അഹമ്മദ് റിട്ടേണിങ്ങ് ഓഫീസറായിരുന്നു. മുന്‍ പ്രസിഡണ്ടുമാരായ ടി.എം. അബ്ദുല്മെഹ്റൂഫ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പി. മുഹമ്മദ് സമീര്‍, കെ. നാഗേഷ്, കെ.സി. ഇര്‍ഷാദ്, എം.എ. അബ്ദുല്‍റഫീഖ്, പി. ഭരതന് സംസാരിച്ചു. ശിഹാബ് സല്മാന് സ്വാഗതവും സി.കെ. അജിത്ത്കുമാര്‍ നന്ദി പറഞ്ഞു.