ജെ.എന്‍.യു എന്നത് ഈ രാജ്യത്തിന്‍റെ അറിവിന്‍റെ അടയാളമായിരുന്നു; ആ മുഖങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി; മഞ്ജുവാര്യര്‍ പറയുന്നു

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ജെ.എന്‍.യു എന്നത് ഈ രാജ്യത്തിന്‍റെ അറിവിന്‍റെ അടയാളമായിരുന്നു; ആ മുഖങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി;  മഞ്ജുവാര്യര്‍ പറയുന്നു

ജെ.എന്‍.യുയില്‍ നടന്ന അക്രമത്തില്‍ അപലപിച്ച് നടി മഞ്ജു വാര്യര്‍. രാവിലെ ടി.വിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറേ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെ.എന്‍.യു എന്നത് ഈ രാജ്യത്തിന്‍റെ അറിവിന്‍റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നത് അറിവിന്‍റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതെന്നും മഞ്ജുവാര്യര്‍ പറയുന്നു.

അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്ന് ഇരുളിന്‍റെ മറവില്‍ അക്രമം നടത്തുന്നുവെന്ന് പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും.

ടി.വിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്‍റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

0Shares