ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭം തമിഴ് നാട്ടില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് മറീന ബീച്ചിന് സമീപത്തുള്ള പോലീസ് സ്റ്റേഷനും നിരവധി വാഹനങ്ങള്‍ക്കും പ്രക്ഷോഭകര്‍ തീയിട്ടു. പലയിടങ്ങളിലും സമരത്തിന് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. എന്നാല്‍ കോയംമ്പത്തൂര്‍, ദിണ്ടിഗല്‍, കൃഷ്ണഗിരി എന്നിവിടങ്ങളിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ പോലീസിന് സാധിച്ചു. നേരത്തെ അളങ്കാനെല്ലൂരില്‍ ഉണ്ടായ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സമരം അവസാനിപ്പിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ഈ അഭ്യര്‍ഥന സമരക്കാര്‍ തള്ളിയതോടെയാണു പോലീസ് നടപടി തുടങ്ങിയത്. ഇത് സംഘര്‍ഷത്തിന് ഇടയാക്കി. അതേസമയം സമരക്കാര്‍ക്കെതിരെയുണ്ടായ പോലീസ് നടപടി ന്യായീകരിക്കാനാവില്ലെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ അറിയിച്ചു. നടപടിയില്‍ പ്രതിഷേധിച്ച് ഡിം.എം.കെ നിയമസഭ ബഹിഷ്‌കരിച്ചു. സമരം വ്യാപകമായ സാഹചര്യത്തില്‍ ജെല്ലിക്കെട്ട് ബില്‍ പാസ്സാക്കുന്നതിന് തമിഴ്നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ചുകൂട്ടിയിട്ടുണ്ട്.