ജെല്ലിക്കെട്ട് വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നത് കോടതിയലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദി.

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ട് വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നത് കോടതിയലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദി.

 

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ തനിക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍ പൊങ്കലാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ട് എന്ന പാരമ്പര്യ കായികവിനോദം നിരോധിക്കാന്‍ ആവശ്യപ്പെട്ട് ‘പെറ്റ’ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ പാരമ്പര്യമായതിനാല്‍ ജെല്ലിക്കെട്ടിനുള്ള നിരോധനത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നു കൊണ്ടിരിക്കുകയാണ്.

സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു. പ്രക്ഷോഭം അവസാനിക്കണമെങ്കില്‍ ജെല്ലിക്കെട്ടിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ ജെല്ലിക്കെട്ട് വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമായതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നുമാണ് പ്രധാനമന്ത്രി പനീര്‍ശെല്‍വത്തെ അറിയിച്ചത്.

0Shares