ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോള്‍ ജനങ്ങള്‍ക്ക് നേരെ പോലീസ് നടത്തുന്ന നരനായാട്ട് പുറംലോകം അറിയുന്നില്ലെന്നുവേണം കരുതാന്‍!. നാട്ടില്‍ സമാധാനവും സ്വസ്ഥതയും സൈ്വരജീവിതവും ഉറപ്പു വരുത്താന്‍ നിയുക്തരായ പോലീസ്‌സേന നിരായുധരായ പൊതു ജനങ്ങളെ ഭ്രാന്തമായ മാനസികാവസ്ഥയോടെ മൃഗീയമായി ആക്രമിക്കുന്നതിന്റെ നേര്‍ കാഴ്ചകള്‍ ഏത് ശിലാ ഹൃദയന്റെയും ഉള്ളുരുക്കാന്‍ പോന്നതാണ്. ചെന്നൈ നഗരം ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്ന ജനവിഭാഗത്തെ യുദ്ധക്കളത്തിലെ ശത്രുവിനോടെന്നപ്പോലെ നിര്‍ദാക്ഷിണ്യം കടിച്ച് കീറുകയാണ് പോലീസ് വ്യൂഹം. ‘ പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ’ എന്നാണല്ലോ പഴമൊഴി ? എന്നാല്‍ നിരായുധരും നിസ്സഹായരുമായ അബലകളോട് തമിഴകത്തെ പോലീസ് കാട്ടിക്കൂട്ടിയ കടന്നാക്രമണത്തെ എന്തുപേരിലാണ് വിശേഷിപ്പിക്കേണ്ടതെന്ന് മനസിലാകുന്നില്ല. സ്ത്രീകള്‍ താമസിക്കുന്നിടത്ത് അതിക്രമിച്ച് കയറി കണ്ണില്‍ കണ്ടതൊക്കെ തല്ലി തകര്‍ത്തും, തീവെച്ച് നശിപ്പിച്ചും ആര്‍ത്ത് അട്ടഹസിക്കുകയായിരുന്നു അവര്‍. അധികാരത്തിന്റെ ചെങ്കോലും കിരീടവും കൈയിലുണ്ടെന്ന ധാര്‍ഷ്ട്യത്താല്‍ മനുഷ്യത്വം മരവിച്ചുപോയ പോലീസുകാര്‍ക്ക് ജനങ്ങളെ അടിച്ചമര്‍ത്താന്‍ തങ്ങള്‍ക്ക് കൈവന്ന ഒരു സുവര്‍ണ്ണാവസരം ഇപ്രകാരം ഭംഗിയായി പ്രയോജനപ്പെടുത്തിയെന്ന ആത്മ സംതൃപ്തിയായിരുന്നു. കാക്കി അണിഞ്ഞ ആ മനുഷ്യകോലങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ലജ്ജ കൊണ്ട് തലകുനിയുന്നു. സംസ്‌കാരത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരും മറന്നുപോയവരുമായ ഈ സംഹാര താണ്ഡവ സംഘത്തോട് ദൈവത്തിന് പൊറുക്കാന്‍ സാധിക്കുമോ? ഈ ദൃശ്യങ്ങള്‍ നിങ്ങള്‍ കാണുക…നിസ്സഹായതയുടെ നിലവിളി നിങ്ങളുടെയും ഹൃദയത്തില്‍ മാറ്റൊലി കൊള്ളുമെന്ന് ഉറപ്പ്.
https://www.youtube.com/watch?v=MD31jBup2Xc