തിരുവനന്തപുരം: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ കേരളത്തിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. കിഴക്കേകോട്ട ഗാന്ധിപാര്‍ക്കിനു സമീപത്തുനിന്ന് സെക്രട്ടേറിയേറ്റ് വരെ പ്രതിഷേധക്കാര്‍ ജാഥ നടത്തി. തുടര്‍ന്ന് സെക്രട്ടേറിയേറ്റ് പടിക്കല്‍ ധര്‍ണയും. തമിഴ് സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ജെല്ലിക്കെട്ടിനുള്ള നിരോധനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ.

തമിഴ്നാട്ടില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം ഇപ്പോള്‍ തമിഴ് ജനത ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. നിരോധനം നീക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യന്ത്രി ഒ. പനീര്‍സെല്‍വം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് അയല്‍ സംസ്ഥാന ജില്ലയായ തിരുവനന്തപുരത്തും ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ഒരുകൂട്ടം ആളുകള്‍ പ്രതിഷേധം നടത്തിയത്.