ജൂനിയര്‍ റെഡ്‌ക്രോസ്സ് പരീക്ഷ നടത്താത്തതില്‍ പ്രതിഷേധിച്ചു എം.എസ്.എഫ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ജൂനിയര്‍ റെഡ്‌ക്രോസ്സ് പരീക്ഷ നടത്താത്തതില്‍ പ്രതിഷേധിച്ചു എം.എസ്.എഫ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു

കാസര്‍കോട്: ജൂനിയര്‍ റെഡ്‌ക്രോസ്സ് പരീക്ഷ നടത്താത്തതില്‍ പ്രതിഷേധിച്ചു എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉപരോധം ഉദ്ഘാടനം ചെയ്തു. പരീക്ഷ നടത്തി എത്രെയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപോരാട്ടത്തിന് എം.എസ്. എഫ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ, സലാം ബെളിഞ്ചം, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗര്‍, സയ്യിദ് താഹ തങ്ങള്‍, മുര്‍ഷിദ് മുഹമ്മദ്, അറഫാത്ത് കൊവ്വല്‍, ഡാനിഷ് ചെര്‍ക്കള, സിദ്ദിഖ്, റംഷാദ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

0Shares