ലണ്ടന്‍: ജൂണ്‍ എട്ടിന് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമെയ് പ്രഖ്യാപിച്ചു. 2020ല്‍ നടക്കേണ്ട തിരഞ്ഞെടുപ്പാണ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് കൂടുതല്‍ സുസ്ഥിരവും ദൃഢതയും ശക്തവുമായി നേതൃത്വം ആവശ്യമുണ്ടെന്ന് തെരേസ മേ പറഞ്ഞു. 
തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമാണ്. തിരഞ്ഞെടുപ്പ് അനുമതിക്ക് വേണ്ടി ബുധനാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.