ജീവൻ്റെ രണ്ട് തുള്ളി; പൾസ് പോളിയോ തുള്ളിമരുന്നിന് വേദിയൊരുക്കി നുസ്രത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌

  • Post category:news
  • Reading time:1 min read
You are currently viewing ജീവൻ്റെ രണ്ട് തുള്ളി; പൾസ് പോളിയോ തുള്ളിമരുന്നിന് വേദിയൊരുക്കി നുസ്രത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌

ചൗക്കി(കാസർകോട്): പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ പോളിയോ കേസുകൾ ഇപ്പോഴും റിപ്പാർട്ട് ചെയ്യുന്ന സാഹപര്യത്തിൽ മുൻകരുതൽ എന്ന നിലയിലിലാണ് 5 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നത്.

മൊഗ്രാൽ പുത്തുർ പഞ്ചായത്ത്തല ഉൽഘാടനം ചൗക്കി നുസ്രത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ചൗക്കിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ.എ. ജലീൽ ഉത്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ എസ്. എച്ച്. ഹമീദ്. മെഡിക്കൽ ഓഫീസർ ഡോക്ടർ ജാസ്മിൻ ജേ നസീർ. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്‌റഫ്‌. ക്ലബ്ബ് പ്രസിഡന്റ്‌ ഷുക്കൂർ മുക്രി. ജെ.എച്ച്.ഐ സുന്ദരൻ. പൊതു പ്രവർത്തനകൻ കരീം ചൗക്കി. മാഹിൻ കുന്നിൽ, ജെപിഎച്ച് എൻ വി.സുലേഖ, പുഷ്പ, സിനാൻ ചൗക്കി, അബ്ബാസ് ആൽമണി, സകീൽ മദ്രസവളപ്പ്, യുസുഫ് കടപ്പുറം സംബന്ധിച്ചു. പഞ്ചായത്തിലെ 2463 കുട്ടികൾക്ക് 21 ബൂത്തുകളിൽ തുള്ളി മരുന്ന് നൽകും. ആരോഗ്യ പ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ നേതൃത്വം നൽകും.

0Shares