ജീവൻ ബാബു കെ ഐ.എ.എസിന് കാസര്‍കോട് പ്രസ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing ജീവൻ ബാബു കെ ഐ.എ.എസിന് കാസര്‍കോട് പ്രസ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: കാസർകോട് കലക്ടർ ആയിരിക്കെ ഇടുക്കിയിലേക്ക് സ്ഥലമാറ്റം ലഭിച്ച ജീവൻ ബാബു കെ ഐ.എ.എസിന് കാസർകോട് പ്രസ് ക്ലബ് യാത്രയപ്പ് നൽകി. സ്ഥലമാറ്റം ലഭിച്ച കലക്ടർ സ്വന്തം നാടായ ഇടുക്കിയിൽ ജില്ലാ കലക്ടറായി ചുമതല ഏറ്റു. ഇതിന് ശേഷം ചില ആവശ്യങ്ങൾക്കായി കാസർകോട് എത്തിയതായിരുന്നു ശ്രീ ജീവൻ ബാബു. കാസർകോട് സബ് കലക്ടറായി ഒന്നരവർഷം ജോലിചെയ്യുകയും പിന്നീട് ജില്ലാകളക്ടറായി രണ്ടുവർഷം ജോലിചെയ്യുകയും ചെയ്തു. ഇതിനിടെ നാട്ടുകാർക്ക് പ്രിയങ്കരനായ കലക്ടറായി ശ്രീ ജീവൻ ബാബു മാറി. ജില്ലയിലെ മാധ്യമ പ്രവർത്തകരുമായി നല്ല ബന്ധം പുലർത്തിയിരുന്ന അദ്ദേഹം. മാധ്യമപ്രവർത്തകർക്കിടയിലും മറക്കനാവാത്ത ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ചാണ് സ്വന്തം നാടായ ഇടുക്കിയിലേക്ക് യാത്ര തിരിച്ചത്. പ്രസ് ക്ലബ്ബ് ഹാളില്‍ നടത്തിയ യാത്രയപ്പ് ചടങ്ങില്‍ പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷനായി.പി സുരേശന്‍, രവീന്ദ്രന്‍ രാണീശ്വരം, സണ്ണി ജോസഫ്, ഉദിനൂര്‍ സുകുമാരന്‍, രാജേഷ് നോയല്‍, മുജീബ് ചെറിയാപുരം എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ ജീവന്‍ബാബു കെ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ്ബിന്റെ ഉപഹാരം ടി.എ ഷാഫി സമ്മാനിച്ചു. പത്മേഷ് കെ.വി സ്വാഗതവും ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് നടത്തിയാണ് കലക്ടര്‍ യാത്രയപ്പ് ചടങ്ങില്‍നിന്നും പിരിഞ്ഞുപോയത്.

0Shares