ജീവനക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ല; രാത്രിയില്‍ പെണ്‍കുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്താതെ പോയ മിന്നല്‍ ജീവനക്കാര്‍ക്ക് പിന്തുണയുമായി കെ.എസ്‌.ആര്‍.ടി.സി

  • Post category:news
  • Reading time:2 mins read
You are currently viewing ജീവനക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ല; രാത്രിയില്‍ പെണ്‍കുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്താതെ പോയ മിന്നല്‍ ജീവനക്കാര്‍ക്ക് പിന്തുണയുമായി കെ.എസ്‌.ആര്‍.ടി.സി

തിരുവനന്തപുരം: രാത്രിയില്‍ പെണ്‍കുട്ടി ആവശ്യപ്പെട്ട് സ്ഥലത്ത് ബസ് നിര്‍ത്താതെ പോയ മിന്നല്‍ ജീവനക്കാര്‍ക്ക് പിന്തുണയുമായി കെഎസ്‌ആര്‍ടിസി. സംഭവത്തില്‍ മിന്നല്‍ ജീവനക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കെ.എസ്‌.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഓണ്‍ലെന്‍ മാധ്യമത്തിനോട് ജീവനക്കാരെ പിന്തുണച്ച്‌ കോര്‍പ്പറേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ജീവനാക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വാദം.

അതേസമയം കെ.എസ്. ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ വിമര്‍ശനവുമായി കേരള വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. വിഷയം ഏറെ ഗൗരവകരമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. കൂടാതെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ഇത് ജീവനക്കാരുടെ ഭാഗത്ത് നിന്ന് പറ്റിയ വലിയ വീഴ്ചയാണെന്നും ജോസഫൈന്‍ വ്യക്തമാക്കിരുന്നു.

അനുകൂലിച്ച്‌ സംഘടനമിന്നല്‍ ജീവനക്കാരെ അനുകൂലിച്ച്‌ കെ.എസ്‌.ആര്‍.ടി.സിയും ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. കെ.എസ്‌.ആര്‍.ടി.സിയുടെ അതിവേഗ ബസ് സര്‍വീസായ മിന്നലിന് ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതിനു കെ.എസ്‌.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവുണ്ട്. അതേസമയം എം.ഡിയുടെ ഉത്തരവ് ജീവനക്കാര്‍ തെറ്റിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. കേസ് നിയമപരമായി തന്നെ നേരിടാനാണ് കോര്‍പറേഷന്റെയും നീക്കം.

ലിമിറ്റട് സ്റ്റോപ്പ് മാത്രംരാത്രി മാത്രം സര്‍വീസ് നടത്തുന്ന മിന്നലിന് ജനങ്ങളുടെ മനുഷ്യത്വം നോക്കിയാല്‍ കൃത്യസമയത്ത് ഒടിയെത്താന്‍ കഴിയില്ലെന്നാണ് ജീവനക്കാരുടെ വാദം. കൂടാതെ രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ നിര്‍ത്തോണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി അധികൃതര്‍ പറയുന്നുണ്ട്. ഇതു സംബന്ധമായ ഉത്തരവ് കഴിഞ്ഞ ജൂലൈയില്‍ കെ.എസ്‌.ആര്‍.ടി.സി പുറത്തിറക്കിയിരുന്നു. ഉത്തരവില്‍ പ്രകാരം അതാതു സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും മിന്നല്‍ ബസുകള്‍ നിര്‍ത്തേണ്ടതില്ല.

നേരത്തെ അറിയിച്ചിരുന്നുയാത്രക്കാരിയോട് പയ്യോളിയില്‍ മിന്നലിന് സ്റ്റോപ്പില്ലെന്നു നേരത്തെ തന്നെ കണ്ടക്ടര്‍ അറിയിച്ചിരുന്നു. കെ.എസ്. ആര്‍.ടി.സിയുടെ മിന്നല്‍ ബസിനു ജില്ല കേന്ദ്രത്തില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. മിന്നലിനു തൊട്ടു പുറകെയായി കോഴിക്കോട്-കണ്ണൂര്‍ പാതയില്‍ പയ്യോളിയില്‍ സ്റ്റോപ്പുള്ള ഒരു കെ.എസ്‌.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ഉണ്ടായിരുന്നു. മിന്നലിനു അടുത്ത സ്റ്റോപ്പ് കണ്ണൂരായിരുന്നു. അതുകൊണ്ട് തന്നെ സുരക്ഷാപ്രശ്നങ്ങള്‍ ഇല്ലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിപാതിരാത്രിയില്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല എന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ സഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വടകര റൂറല്‍ എസ്പി കെ.എസ്‌.ആര്‍.ടി.സി എം.ഡിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

0Shares