ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായി മാറിയ മൊയ്തീന്‍ ചെറുവണ്ണൂരിന് ജന്മ നാടിൻ്റെ ആദരം

  • Post category:local news
  • Reading time:1 min read
You are currently viewing ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായി മാറിയ മൊയ്തീന്‍ ചെറുവണ്ണൂരിന് ജന്മ നാടിൻ്റെ ആദരം

കോഴിക്കോട്: സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ മൊയ്തീന്‍ ചെറുവണ്ണൂരിനെ അറേബ്യന്‍ മുക്ക് ചെറുവണ്ണൂര്‍ ആദരിച്ചു. ജനസേവന രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഈ ആദരമെന്ന് സംഘാടകർ അറിയിച്ചു.ചെറുവണ്ണൂര്‍ സൂര്യ ഗ്യാലക്‌സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബേപ്പൂര്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ മെമന്റോ സമ്മാനിച്ചു. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ്, ലിപി അക്ബര്‍, ഇബ്രാഹീം കളത്തിങ്ങല്‍, ഖൈസ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

മലബാര്‍ ഡെവലെപ്‌മെന്റ് ഫോറം സെക്രട്ടറിയായ മൊയ്തീന്‍ ചെറുവണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണനെക്കെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളിയായി പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. നിരവധി സാമൂഹിക പ്രശ്‌നങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും വ്യാപൃതനാണ് മൊയ്തീന്‍.

0Shares