
ബെള്ളൂര്‍(കാസര്‍കോട്): ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ബെള്ളൂരിലെ ലക്ഷ്മണന്‍ (30)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ ബെള്ളൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ലക്ഷ്മണയുടെ ജ്യേഷ്ഠന്‍ സുബ്ബയ്യ, അനുജന്‍ രമേശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ലക്ഷ്മണന്റെ ബന്ധുവിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ക്കായി സാധനങ്ങളുമായി പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട ജീപ്പ് 50 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ജീപ്പിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ലക്ഷ്മണന്‍ മരണപ്പെട്ടിരുന്നു.