ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് അശ്ലീലം തന്നെ; നിരോധനം ഏര്‍പ്പെടുത്തി രാജസ്ഥാന്‍

  • Post category:news
  • Reading time:1 min read
You are currently viewing ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് അശ്ലീലം തന്നെ; നിരോധനം ഏര്‍പ്പെടുത്തി രാജസ്ഥാന്‍

ജയ്പൂര്‍(രാജസ്ഥാന്‍): തൊഴില്‍ മേഖലകളില്‍ ജീന്‍സ് നിരോധിച്ചുകൊണ്ട് രാജസ്ഥാന്‍ തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണ് ജീന്‍സും ടീഷര്‍ട്ടും എന്നാണ് വാദം. ഇതറിയിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ 21നാണ് തൊഴില്‍വകുപ്പ് കമ്മീഷണര്‍ ഗിരിരാജ് സിംഗ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.”ചില ഓഫീസര്‍മാരും ജീവനക്കാരും ജോലിസ്ഥലത്ത് ജീന്‍സും ടീഷര്‍ട്ടും പൊലുള്ള അശ്ലീല വസ്ത്രങ്ങള്‍ ധരിച്ചു വരുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് സര്‍ക്കുലര്‍ ഇറക്കുന്നതെന്നും പറയുന്നു. ഓഫീസില്‍ മാന്യത സംരക്ഷിക്കാന്‍ സഭ്യമായ വസ്ത്രങ്ങളായ പാന്റെ്‌സ്, ഷര്‍ട്ട് എന്നിവ ധരിക്കണം” അല്ലാതെ ഫാഷന്‍ വസ്ത്രമായ ജീന്‍സും ടീഷര്‍ട്ടും ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി ഓള്‍ രാജസ്ഥാന്‍ എംപ്ലോയീസ് ഫെഡറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

0Shares