കാസര്‍കോട്: 2017 ജൂലായ് ഒന്ന് മുതല്‍ ഇതുവരെ ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ ലയിച്ച് ഒന്നായി മാറിയ ഒരു ടാക്സ് സമ്പ്രദായദായമാണ് ജി.എസ്.ടി. വാര്‍ഷിക ടാക്സബിള്‍ ടേണ്‍ ഓവര്‍ 20 ലക്ഷമോ അതിലധികമോ ഉള്ളവര്‍ നിര്‍ബന്ധമായും ജി.എസ്.ടി രജിസ്ട്രേഷന് എടുത്തിരിക്കണം. 20 ലക്ഷം ടേണ്‍ ഓവര്‍ മാനദണ്ഡം ബാധകമല്ലാത്തവര്‍ക്ക് നിര്‍ബന്ധമായും രജിസ്ട്രേഷന് എടുക്കാന്‍ ബാധ്യതപ്പെട്ടവരുടെ വിവരമാണ് താഴെപ്പറയുന്നത് .ഇന്റര്‍- സ്റ്റേറ്റ് സപ്ലൈ നടത്തുന്നവര്‍, ക്യാഷല്‍ ടാക്സബിള്‍ പേഴ്സണ്‍സ് മേക്കിങ് ടാക്സബിള്‍ സപ്ലൈ.
ഉദാഹരണം: എക്സ്പോയില്‍ കച്ചവടം നടത്തുന്ന വ്യക്തി, ഇ- കൊമേഴ്സ്, കൊമേഴ്സ് ഓപ്പറേറ്റര്‍, ഇ- കൊമേഴ്സ് ത്രൂ ട്രേഡിങ്ങ് നടത്തുന്ന വ്യക്തി, ജി.എസ്.ടി, ടി.ഡി.എസ്, ടി.സി.എസ് കട്ട് ചെയ്യാന്‍ നിയമ പ്രകാരം ബാധ്യതപ്പെട്ടവര്‍, ജി.എസ്.ടി റിവേഴ്സ് ചാര്‍ജ് നിയമപ്രകാരം ടാക്സ് അടക്കാന്‍ ബാധ്യതപ്പെട്ടവര്‍ തുടങ്ങിയവരാണ്.ജി.എസ്.ടി രജിസ്ട്രേഷന് ലഭിക്കാന്‍ ആവശ്യമായ സുപ്രധാന രേഖകള്‍ ആവശ്യമാണ്. പ്രൊപ്രൈറ്റര്‍ഷിപ് സ്ഥാപനമാണെങ്കില്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, സ്ഥാപനം വാടകയ്ക്കാണെങ്കില്‍ വാടക എഗ്രിമെന്റ് സ്വന്തമാണെങ്കില്‍ ബില്‍ഡിംഗ് ടാക്സ് അടച്ച രസീതി, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത്, കോര്പറേഷന് ട്രേഡ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ ആവശ്യമാണ്.
പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമെങ്കില്‍, എല്ലാ പാട്ണേഴ്സിന്റെയും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, സ്ഥാപനം വാടകയ്ക്കാണെങ്കില്‍ വാടക എഗ്രിമെന്റ് സ്വന്തമാണെങ്കില്‍ ബില്‍ഡിംഗ് ടാക്സ് അടച്ച രസീതി, മുന്‍സിപ്പാലിറ്റി, പഞ്ചയാത്ത്, കോര്പറേഷന് ട്രേഡ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക് കോപ്പി, പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, സ്ഥാപനത്തിന്റെ പാന്‍കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:- ബി.ആര്.ക്യൂ അസോസിയേറ്റ്സ്, കറന്തക്കാട്, കാസര്‍കോട്- 04994 225896, 9633181898.
ജി.എസ്.ടി രജിസ്ട്രേഷന് എന്താണ്? ആരൊക്കെയാണ് എടുക്കേണ്ടത്? രജിസ്ട്രേഷന് ഏതെല്ലാം രേഖകള്‍ ആവശ്യമാണ്?