ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കും; സുപ്രീം കോടതിയില്‍ നിന്നും ഏജന്‍സിക്ക് നേരിടേണ്ടിവന്നത് രൂക്ഷവിമര്‍ശനം

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കും; സുപ്രീം കോടതിയില്‍ നിന്നും ഏജന്‍സിക്ക് നേരിടേണ്ടിവന്നത് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുക്കാന്‍ ആദ്യം സി.ബി.ഐ തയ്യാറായിരുന്നില്ല. ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും. കേസ് സി.ബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജിയിലാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. ആദ്യ നിലപാട് തിരുത്തിയാണ് ഇന്ന് അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചത്.

കേസ് ഏറ്റെടുക്കാനാകുമോയെന്ന് നിലപാട് അറിയിക്കേണ്ടത് സി.ബി.ഐ അല്ല മറിച്ച് കേന്ദ്രസര്‍ക്കാരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്ന് എന്നാല്‍ ഇതു പുനഃപരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സി.ബി.ഐ അന്വേഷിക്കേണ്ട കേസാണിതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് സി.ബി.ഐ അന്വേഷത്തിനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചു. കേസ് അനിശ്ചിതകാലം നീട്ടിക്കൊണ്ടുപോയ സി.ബി.ഐ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. കേസ് അന്വേഷണത്തില്‍ വരുത്തിയ കാലതാമസം പല തെളിവുകളും ഇല്ലാതാക്കില്ലേയെന്ന് കോടതി ചോദിച്ചു.

0Shares