ജിഷ്ണു കേസ് വിശദീകരിച്ച പത്ര പരസ്യം; കൂടുതൽ പ്രതിസന്ധിയിലായി സർക്കാർ.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണു കേസ് വിശദീകരിച്ച പത്ര പരസ്യം; കൂടുതൽ പ്രതിസന്ധിയിലായി സർക്കാർ.

കോഴിക്കോട്: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിസന്ധിയിലായിരിക്കുന്ന സർക്കാർ വിശദീകരണവുമായി പത്ര പരസ്യം നൽകിയതും വിവാദമായി. പത്രങ്ങളില്‍ ‘ജിഷ്ണു കേസ് “പ്രചാരണമെന്ത്? സത്യമെന്ത്?” എന്ന തലക്കെട്ടില്‍ അരപ്പേജ് പരസ്യം നല്‍കിയാണ് സര്‍ക്കാര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്നത്. ജിഷ്ണു കേസില്‍ സത്യങ്ങെ്ള തമസ്കരിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വിട്ടു വിഴ്ചയില്ലാത്ത നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നും പറഞ്ഞ് തുടങ്ങുന്ന പരസ്യത്തില്‍ ജിഷ്ണു വിഷയത്തില്‍ കേസെടുത്തതു മുതലുള്ള കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും , പുറത്തുനിന്നുളള സംഘമാണ് പൊലീസ് ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതെന്നും പരസ്യത്തില്‍ വിശദീകരിക്കുന്നു.

 

ഡിജിപി ഓഫീസിന് മുന്നിലെ സംഭവങ്ങള്‍ സര്‍ക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ ഭാഗമെന്നും, ആദ്യം മുതലേ ഗൗരവത്തോടെയാണ് പൊലീസ് കേസിനെ സമീപിച്ചതെന്നും സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പൊലീസ് കേസ് തെളിയിക്കുവാന്‍ ശ്രമിക്കുന്നതെന്നും പരസ്യത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ഇതിന്നെതിരെയാണ് ഇപ്പോൾ വിമർശനം ഉയർന്നത്, സർക്കാർ പരസ്യം നൽകുക വഴി തങ്ങളെ അപമാനിക്കുകയാണെന്ന് ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു.

0Shares