ജിഷ്ണു കേസിലെ പ്രതി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണു കേസിലെ പ്രതി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍.

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മൂന്നാം പ്രതി തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കിനാവൂരില്‍ നിന്നാണ് തമിഴ്‌നാട് സ്വദേശിയായ ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കിനാവൂരിലെ ബന്ധുവിന്റെ ഫാം ഹൗസില്‍ വച്ച് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്.

ശക്തിവേല്‍ അടക്കം കേസിലെ നാലും അഞ്ചും പ്രതികളായ അസിസ്റ്റന്റ് പ്രൊഫസര്‍ സി.പി പ്രവീണ്‍, ദിപിന്‍ എന്നിവര്‍ കേരളം വിട്ടതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പോലീസ് അഞ്ചു ടീമുകളായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്.

0Shares