മലപ്പുറം: ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. രണ്ടാഴ്ച്ചക്കകം ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് മത്സരത്തിന്റെ പ്രചരണത്തിലാണ് മുഖ്യമന്ത്രി പിണാറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.

ഇനിയൊരു ജിഷ്ണു സംസ്ഥാനത്ത് ഉണ്ടാവരുത് എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.