ജിഷ്ണുവിന്റെ മരണം: കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണുവിന്റെ മരണം: കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.

കോഴിക്കോട്‌: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ജിഷ്ണുവിന്റെ ശരീരത്തില്‍ മരണത്തിന് മുമ്പ് പരിക്കേറ്റിരുന്നു എന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മരണത്തിനു ശേഷം പോലീസ് നടത്തിയ ഇന്‍ക്വിസ്റ്റിന്റെ ഭാഗമായി എടുത്ത ദൃശ്യങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.കൈകളിലും വയറിന്റെ വശങ്ങളിലും പരിക്കേറ്റ മുറിവുകളാണ് ഈ ചിത്രങ്ങളിലുള്ളത്‌. എന്നാല്‍ ഈ മുറിവുകളെക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. മൂക്കിന്റെ പാലത്തിലും വലതുഭാഗത്തുമായി ചെറിയ മുറിവുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ മുറിവുകള്‍ മരണശേഷം സംഭവിച്ചതാണെന്ന നിഗമനം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ നിലവിലെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചുള്ള അന്വേഷണം നടത്തി വരികയാണ്.

0Shares