കൊച്ചി: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ അടിയന്തിര യോഗം ഇന്ന് കൊച്ചിയില്‍ ചേരും. എഞ്ചിനീയിറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജുകള്‍ക്ക് നേരെ അക്രമം നേരിടുന്ന സാഹചര്യത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്.

ജിഷ്ണുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെങ്കിലും പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് അടിച്ച് തകര്‍ത്തത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം വിലയിരുത്തും. കൊച്ചിയിലെ അസോസിയേഷന്‍ ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് യോഗം.