ജിഷ്ണുകേസില്‍ ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കും; ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി; പി.കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണുകേസില്‍ ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കും; ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി; പി.കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് തിരിച്ചടി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേരളത്തിലെത്തിയാല്‍ കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഉത്തരവെന്നും കോടതി പറഞ്ഞു. വി​ദ്യാ​ർ​ഥി​യാ​യ ശ​ഹീ​ർ ഷൗ​ക്ക​ത്ത​ലി​യെ മ​ർ​ദി​ച്ച കേ​സി​ൽ കൃ​ഷ്​​ണ​ദാ​സി​ന്​ കേ​ര​ള ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​ന്‍റെ ഹ​ര്‍​ജി​യി​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി.

ജിഷ്ണുകേസില്‍ ഹൈക്കോടതി നടത്തിയ മുഴുവന്‍ പരാമര്‍ശങ്ങളും സുപ്രീംകോടതി നീക്കം ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിരുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്. ഈ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. ഷഫീര്‍ ഷൗക്കത്തലി കേസിന്റെ വിചാരണ തീരുംവരെ കോയമ്പത്തൂരില്‍ത്തന്നെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.അമ്മയ്ക്ക് സുഖമില്ലെന്ന് കാണിച്ചാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കണമെന്നാവശ്യപ്പെട്ട് കൃഷ്ണദാസ് കോടതിയെ സമീപിച്ചത്. എന്നാല്‍,ഇതിനു വേണ്ടി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. സ്വന്തം ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് കൃഷ്ണദാസ് കോടതിയില്‍ സമര്‍പ്പിച്ചത്.

0Shares