
ഇരിയണ്ണി: കാസര്‍കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചപ്പോൾ ഹൊസ്ദുർഗ് ഉപജില്ലയെ മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി കാസർകോട് ഉപജില്ല ഒന്നാമതെത്തി. വിവിധ മത്സര ഇനങ്ങളില്‍ യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 1233 പോയിന്റ് നേടിയാണ് കാസർകോട് ഒന്നാമതെത്തിയത്.
രണ്ടാം സ്ഥാനത്ത് എത്തിയ ഹൊസ്ദുർഗ് ഉപജില്ല 1230 പോയിന്റ് നേടി. അതേസമയം1110 പോയിന്റ് നേടിയ ചെറുവത്തൂരാണ് മൂന്നാംസ്ഥാനം നേടിയത്. മേളയില്‍ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഹൊസ്ദുർഗ് ചാമ്പ്യൻമാരായപ്പോൾ യു.പി വിഭാഗത്തിലാണ് കാസർകോട് മുന്നേറിയത്.
166 പോയിന്റുകള്‍ നേടിയാണ് കാസർകോട് യു.പി വിഭാഗത്തില്‍ ചാമ്പ്യനായത്. ഈ വിഭാഗത്തില്‍ 149 പോയിന്റ് നേടി ചെറുവത്തൂരാണ് രണ്ട്, 144 പോയിന്റുമായി ബേക്കൽ മൂന്ന് സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തില്‍ 388 പോയിന്റ്, ഹയർസെക്കൻഡറിയിൽ 407 പോയിന്റുകൾ നേടിയാണ് ഹൊസ്ദുർഗ് ഒന്നാമതെത്തിയത്.

അതേസമയം ഹൈസ്കൂളിൽ 355 പോയിന്റ് നേടിയ കാസർകോട്, 317 പോയിന്റ് നേടിയ ബേക്കൽ എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ഹയർസെക്കൻഡറിയിൽ 400 പോയിന്റ് നേടിയ കാസർകോടും 356 പോയിന്റുമായി ചെറുവത്തൂർ എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.
സ്കൂൾ അടിസ്ഥാനത്തിലുള്ള പോയിന്റ് നിലയിൽ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാംസ്ഥാനത്തെത്തി. ഹയർസെക്കൻഡറിയിൽ 158 പോയിന്റ്, ഹൈസ്കൂൾ-119 പോയിന്റ് നേടിയാണ് ദുർഗാ സ്കൂൾ ഒന്നാമതെത്തിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 123 പോയിന്റുമായി ജി.എച്ച്.എസ്.എസ്. പിലിക്കോട് രണ്ടും ജി.എച്ച്.എസ്.എസ്. ചായ്യോത്ത് 121 പോയിന്റുമായി മൂന്നാമതുമെത്തി. ഹൈസ്കൂൾ വിഭാഗം സി.എച്ച്.എസ്.എസ്. ചട്ടഞ്ചാൽ-106, ജി.എച്ച്.എസ്.എസ്. ചായ്യോത്ത്-89 എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
യു.പി. വിഭാഗത്തിൽ 36 പോയിന്റ് നേടി എ.യു.പി.എസ്. ഉദിനൂർ സെൻട്രൽ ഒന്നാമതെത്തിയപ്പോൾ മൂന്ന് വീതം പോയിന്റ് വ്യത്യാസത്തിൽ ജി.എച്ച്.എസ്.എസ്. ചായ്യോത്ത് (33), മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ജി.യു.പി. സ്കൂൾ (30) രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
