കാസര്‍കോട്: ജില്ലയില്‍ നടക്കുന്ന കുറ്റ കൃത്യങ്ങളെപറ്റിയും പ്രതികളെപറ്റിയും ജില്ലാ പോലീസ് മേധാവിക്ക് ഇനി മുതല്‍ രഹസ്യമായി വിവരങ്ങള്‍ കൈമാറാവുന്നതാണ്. ഇത്തരം വിവരങ്ങള്‍ അറിയിക്കുന്നതിന് മൊബൈല്‍ നമ്പര്‍ നിലവില്‍ വന്നു. നമ്പര്‍ 94 97 97 58 12. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നതിന് പുറമെ ഈ നമ്പറിലേക്ക് എസ് എം എസ്, വാട്‌സ്ആപ്പ് എന്നിവ വഴിയും വിവരങ്ങള്‍ കൈമാറാവുന്നതാണ്.

പോലീസിന് ഉപകരിക്കുന്ന ഇത്തരം വിവരങ്ങള്‍ നല്‍ക്കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കേസന്വേഷണത്തെ സഹായിക്കാന്‍ പോന്ന പ്രധാന വിവരങ്ങളാണെങ്കില്‍ അത്തരം വിവരങ്ങള്‍ നല്‍ക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക താല്‍പര്യ പ്രകാരം നടപ്പിലാക്കുന്ന ഈ സംരംഭവുമായി നീതി ബോധമുള്ള എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഉന്നത പോലീസ് അധികൃതര്‍ അറിയിച്ചു.