ജില്ലാ പൊലീസ് മേധാവിയുടെ സന്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ജില്ലാ പൊലീസ് മേധാവിയുടെ സന്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം നടത്തി

കാസര്‍കോട്: സാലറി ചലഞ്ചിനോട് വലിയൊരു വിഭാഗം ജീവനക്കാര്‍ നോ പറഞ്ഞതിന് പിന്നാലെ ചാലഞ്ചില്‍ പങ്കെടുക്കണമെന്ന് സന്ദേശം നല്‍കിയ ജില്ലാ പൊലീസ് മേധാവിയുടെ സന്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാര്‍ഡില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, എ.എം. കടവത്ത്, മൂസ ബി. ചെര്‍ക്കള, കരുണ്‍ താപ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊലീസ് മേധാവിയുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗവും ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, സി.ടി. അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ. പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, എ.ജി.സി. ബഷീര്‍ പ്രസംഗിച്ചു.

0Shares