കാസര്‍കോട്: സി.പി.എം പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാന്‍ 22ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഒരുങ്ങുന്നു. ഒരാള്‍ക്ക് ഒരു പദവിയെന്ന ലക്ഷ്യത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നു. ജില്ലാ ഏരിയാ ജില്ലാ, ഏരിയാ സെക്രട്ടറിമാര്‍ക്ക് ഇനി മറ്റുജോലികളില്‍ ഏര്‍പെടാനാകില്ല. എന്നാല്‍ പാര്‍ട് ടൈം ജോലിക്ക് തടസമില്ല. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള ബാങ്ക് അടക്കമുള്ള ജോലികളും സ്വകാര്യമേഖലയിലുള്ള ജോലികളും ഇനി ചെയ്യാനാകില്ല. ലോക്കല്‍ സെക്രട്ടറിമാരിലും നയം ഉടന്‍ നടപ്പിലാക്കും. മുഴുവന്‍സമയവും പാര്‍ടിപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ആളുകളെയാണ് ഇനി ഭാരവാഹിത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി പദവികള്‍ വഹിക്കുന്നവര്‍ക്ക് പാര്‍ട്ടി തന്നെ നിശ്ചയിച്ച വേതനം നല്‍കുന്നുണ്ട്. ഒരാള്‍ക്ക് ഒരു പദവി എന്നത് നടപ്പിലാക്കുന്നതിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം പാര്‍ടി രഹസ്യങ്ങളുടെ ചോര്‍ച്ച തടയുന്നതിനുമാണ് നേതൃത്വം പുതിയ അടവുമായി രംഗത്തിറങ്ങുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ജില്ലാ-ഏരിയാ സെക്രട്ടറിമാര്‍ക്ക് ഇനി മറ്റു ജോലിചെയ്യാനാവില്ല; സി.പി.എം നയം കൊണ്ടുവരുന്നു