ജില്ലയെ കലാപഭൂമിയാക്കാന്‍ ശ്രമം: പി.ആര്‍ സുനില്‍

  • Post category:local news
  • Reading time:1 min read
You are currently viewing ജില്ലയെ കലാപഭൂമിയാക്കാന്‍ ശ്രമം: പി.ആര്‍ സുനില്‍

കാസര്‍കോട്: ജില്ലയെ കലാപഭൂമിയാക്കാന്‍ ചില തീവ്രവാദ സംഘടനകളുടെ ഒത്താശയോടു കൂടി നടത്തുന്ന ശ്രമമാണ് സംഘ പരിവാര്‍ നേതാക്കളെ വധിക്കാനുള്ള നീക്കമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍ സുനില്‍. എസ്.ഡി.പി.ഐ, മുസ്ലിം ലീഗ് എന്നീ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ഇത്തരം തീവ്രവാദ ഗുണ്ടകളുമായി ബന്ധമുണ്ട്. മാസങ്ങളുടെ പരിശ്രമവും ഗൂഢലോചനയും നേതാക്കളെ മൃഗീയമായി കൊലപെടുത്താന്‍ വേണ്ടി അണിയറയില്‍ നടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പോലും പോലിസ് കാര്യമായി എടുക്കാതെ ജില്ലയിലെ നേതാക്കളെ കൊലയ്ക്ക് കൊടുക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജ്യോതിഷ് വധശ്രമ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അതിനു പിന്നിലെ ഗൂഢാലോചനയും രാഷ്ട്രിയ ബന്ധങ്ങളും അന്വേഷിക്കണമെന്നും സുനില്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

 

0Shares