ജിമ്മി ജോര്‍ജിന്റെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing ജിമ്മി ജോര്‍ജിന്റെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു

കണ്ണൂര്‍: അന്തരിച്ച വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ പിതാവ് തൊണ്ടിയിലെ കുടക്കച്ചിറ ജോര്‍ജ് ജോസഫ് നിര്യാതനായി. 85 വയസായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച്ച 10.30 ന് പേരാവൂര്‍ തൊണ്ടിയില്‍ സെന്റ് ജോസഫ് ഫെറോമോ ദേവാലയ സെമിത്തേരിയില്‍. മലബാര്‍ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലുമായിരുന്നു. ദീര്‍ഘകാലം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു.ഭാര്യ: വടക്കേമുളഞ്ഞിനാല്‍ കുടുംബാംഗം മേരി ജോര്‍ജ്. മറ്റുമക്കള്‍: ജോസ് ജോര്‍ജ് (റിട്ട. ഐജി ഓഫ് പോലീസ്), ഡോ. മാത്യു ജോര്‍ജ് (അല്‍ഐന്‍, യുഎഇ), സെബാസ്റ്റ്യന്‍ ജോര്‍ജ് (ബംഗളൂരു),ആനി മരിയ ജോര്‍ജ് (ജാന്‍സി),ഫ്രാന്‍സിസ് ബൈജു ജോര്‍ജ് (ബംഗളൂരു), സ്റ്റാന്‍ലി ജോര്‍ജ്(ബംഗളൂരു), ഡോ.വിന്‍സ്റ്റണ്‍ ജോര്‍ജ് (സ്മൈല്‍ ലൈന്‍, എറണാകുളം), റോബര്‍ട്ട് ബോബി ജോര്‍ജ് (ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്, ബംഗളൂരു), സില്‍വിയ ജോര്‍ജ് (എറണാകുളം).
മരുമക്കള്‍: ജീന്‍ ജോര്‍ജ്, ലൗവ്ലി ജോര്‍ജ്, ലിസി, റീന, ജോസ് ഫ്രാന്‍സിസ്, ഷേര്‍ളി, ഡാലിയ, ഒളിന്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, ബെന്നി എം.തങ്കപ്പന്‍. സഹോദരങ്ങള്‍: കുര്യാക്കോസ്(അമേരിക്ക), ഡോ.ലില്ലി (ശ്രീകണ്ഠാപുരം), മേരി ജോര്‍ജ് (കിളിയന്തറ), പരേതരായ ജോസഫ് (പൂളക്കുറ്റി), അച്ചാമ്മ(എടൂര്‍).

 

0Shares