
കാഞ്ഞങ്ങാട്: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മട്ടംവയല്‍ പുതുവഴിയിലെ മധുവിനെ (38)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2015 നവംബര്‍ 12ന് തോയമ്മലില്‍ തനിച്ചു താമസിച്ചിരുന്ന ജാനകിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മധു. ഈ കേസില്‍ ജയിലില്‍ ആയിരുന്ന മധു അടുത്തിടേയാണ് ജാമ്യത്തിലിറങ്ങിയത്.
വെള്ളിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് പിറക് വശം കാരാട്ടുവയലിലെ മരക്കൊമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോയമ്മല്‍ കവ്വായിയില്‍ തനിച്ച് താമസിച്ചിരുന്ന ജാനകിയമ്മയെ മദ്യപിക്കാന്‍ പണം നല്‍കാത്ത വിരോധത്തിന് കൊലപ്പെടുത്തുകയായിരുന്നു. പുതുവഴിയിലെ കുട്ട്യന്‍-ഗൗരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രസാദ്, രതീഷ്.
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ചു; ജാനകിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ മരണ കാരണം തേടി പോലിസ്