ജാഗ്രതൈ! ഗോവയില്‍ ഇനി മേലില്‍ പരസ്യ മദ്യപാനം അനുവദിക്കില്ല

  • Post category:news
  • Reading time:1 min read
You are currently viewing ജാഗ്രതൈ! ഗോവയില്‍ ഇനി മേലില്‍ പരസ്യ മദ്യപാനം അനുവദിക്കില്ല

പനാജി: ഗോവയില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ ഇനി അകത്ത് കിടക്കേണ്ടി വരും. പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായിപോലീസ്. വിനോദസഞ്ചാരികള്‍ പൊതുസ്ഥലത്ത് മദ്യപിച്ച് മറ്റുള്ളവരെ ശല്യം ചെയ്യുന്നതായും കടല്‍ത്തീരങ്ങളിലെ പൊട്ടിയ കുപ്പിച്ചില്ലുകള്‍ അപകടത്തിന് കാരണമാക്കുന്നതെല്ലാം വ്യക്തമാക്കിയുള്ള പരാതികളെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി. ഇന്ത്യന്‍ പീനല്‍ കോഡിലെ 34ാം വകുപ്പ് പ്രകാരമായിരിക്കും നടപടികള്‍ സ്വീകരിക്കുന്നത്.

വടക്കന്‍ ഗോവ പോലീസ് മേധാവി കാര്‍ത്തിക് കശ്യപയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനപ്രതിനിധികളും വിനോദസഞ്ചാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളും പോലീസും ചേര്‍ന്നുള്ള യോഗത്തിലാണ് പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാനുള്ള ആവശ്യം ചര്‍ച്ച ചെയ്തത്. അതേ സമയം യോഗത്തില്‍ കടലോരത്ത് മദ്യശാലകള്‍ നടത്തുന്നവരും നടപടിക്ക് അനുകൂലമായി പ്രതികരിക്കുകയുണ്ടായി.

0Shares