
കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പ് എല്ലാ മുൻകരുതലും സ്വീകരിച്ചുവെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. നിലവിൽ സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട്ട് ചൈനയിൽനിന്നെത്തിയ 60 പേർ നിരീക്ഷണത്തിലുണ്ട്. കണ്ണൂരിൽ 12 പേരും മലപ്പുറത്ത് ഒരാളും നിരീക്ഷണത്തിലുണ്ട്.
ഇതിൽ ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളജിലും ഐസൊലേഷൻ വാർഡ് ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും ആരോഗ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ചൈനയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയും കണ്ണൂരില്‍ നിന്നുള്ള കുടുംബവും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നെത്തിയ മറ്റുള്ളവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്.
എന്നാൽ മലപ്പുറത്ത് മറ്റാരും നിരീക്ഷണത്തിൽ ഇല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
കണ്ണൂരില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 12 പേരെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക.
