ജസ്റ്റിസ് കര്‍ണന്‍ ജാമ്യമില്ല: ശിക്ഷ അനുഭവിക്കണമെന്ന് സുപ്രീംകോടതി.

  • Post category:news
  • Reading time:1 min read
You are currently viewing ജസ്റ്റിസ് കര്‍ണന്‍ ജാമ്യമില്ല: ശിക്ഷ അനുഭവിക്കണമെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസ്സില്‍ ശിക്ഷിക്കപ്പെട്ട് അറസ്റ്റിന് വിധേയനായി ഒളിവില്‍ കഴിഞ്ഞിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന് ജാമ്യമില്ലെന്ന് സുപ്രീം കോടതി. വിധിച്ച ആറുമാസത്തെ തടവ് ശിക്ഷ കര്‍ണന്‍ തീര്‍ച്ചയായും അനുഭവിക്കണമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കോയമ്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

കൊല്‍ക്കൊത്ത പോലീസ് കര്‍പഗം കോളേജിനടുത്തുള്ള റിസോര്‍ട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം കര്‍ണനെ അറസ്റ്റ് ചെയ്തത്. കോടതിയലക്ഷ്യ കേസില്‍ ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അടക്കമുള്ള ബെഞ്ചാണ് കര്‍ണന്‍ ആറുമാസത്തെ തടവിന് വിധിച്ചത്. ഒളിവില്‍ കഴിഞ്ഞിരുന്ന കര്‍ണന്‍ കഴിഞ്ഞ മാസം ആറിനാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.

0Shares