ജവാന്‍മാര്‍ക്ക് അനുവദിച്ച സാധനങ്ങളില്‍ ഉപ്പു മുതല്‍ ഫര്‍ണ്ണിച്ചര്‍ വരെ തങ്ങള്‍ക്ക് പകുതിവിലയില്‍ കിട്ടാറുണ്ടെന്ന് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍.

  • Post category:news
  • Reading time:1 min read
You are currently viewing ജവാന്‍മാര്‍ക്ക് അനുവദിച്ച സാധനങ്ങളില്‍ ഉപ്പു മുതല്‍ ഫര്‍ണ്ണിച്ചര്‍ വരെ തങ്ങള്‍ക്ക് പകുതിവിലയില്‍ കിട്ടാറുണ്ടെന്ന് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍.

ശ്രീനഗര്‍: തങ്ങളുടെ ജീവിത സാഹചര്യത്തെക്കുറിച്ചുള്ള ബി.എസ്.എഫ് ജവാന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനു പിറകെ ഇതേ കാര്യങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തി കൊണ്ട് പ്രദേശവാസികളും. പതിവായി തങ്ങള്‍ക്ക് കഴിക്കാന്‍ കിട്ടുന്ന ഭക്ഷണത്തെകുറിച്ച് കഴിഞ്ഞ ദിവസമാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

വീഡിയോ വൈറലാവുകയും സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയും ചെയ്തതോടെ ജവാന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തലുകളും. സൈനികരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എണ്ണയും മറ്റു ഭക്ഷ്യ വസ്തുക്കളും വിപണിവിലയുടെ പകുതിയില്‍ തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നാണ് ക്യാമ്പിനു സമീപം താമസിക്കുന്ന പരിസരവാസികള്‍ പറഞ്ഞത്.

പെട്രോളും ഡീസലും അരിയും പച്ചക്കറികളും ഫര്‍ണ്ണിച്ചറുമടക്കമുള്ള സാധനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വഴി ലഭിക്കാറുണ്ടെന്ന് ശ്രീനഗറിലെ ഹുംഹാമ ബി.എസ്.എഫ് ആസ്ഥാനത്തിനടുത്തുള്ള ചെറുകിട കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ ജവാന്‍മാര്‍ക്ക് നല്‍കുന്നത് നല്ല ഭക്ഷണമാണെന്നും പരാതിക്കാരനായ ജവാന്‍ സ്വഭാവദൂഷ്യമുള്ള ആളാണെന്നുമാണ് ബി.എസ്.എഫി അധികൃതരുടെ ഭാഷ്യം.

0Shares