
ചെന്നൈ: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ശരവണ ഭവൻ ഹോട്ടലുടമ പി. രാജഗോപാലിനെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ഇപ്പോൾ കഴിയുന്നത്. ഇതിന്റെ ഫോട്ടോയും പുറത്ത് വന്നു. സംഭവം നാടകമാണോ എന്നാണ് ഏവരും സംശയിക്കുന്നത്. ശിക്ഷയിൽനിന്നും ഇളവ് നേടാനുള്ള അടവയാണ് ആളുകൾ ഈ ആശുപത്രി ചികിത്സയെ കാണുന്നത്.

2001ലാണ് പ്രിൻസ് ശാന്തകുമാറിനെ പി രാജഗോപാലും കൂട്ടാളികളും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവിൻ്റെ ഭാര്യയെ സ്വന്തമാകാനായിരുന്നു ഈ കൊലപാതകം. ഈ കേസിൽ വർഷങ്ങൾക്ക് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്. 2009ലാണ് മദ്രാസ് ഹൈകോടതി രാജഗോപാലിന് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ 10 വർഷത്തിനുശേഷം 2019 മാർച്ചിൽ കോടതി ശിക്ഷ ശരിവെക്കുകയുമുണ്ടായത്. ഇതോടെയാണ് ഹോട്ടൽ മുതലാളി ജയിലിലായത്.
