ജമ്മു കശ്മീരില്‍ ‘ഗോ രക്ഷക്’ അതിക്രമം.

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മു കശ്മീരില്‍ ‘ഗോ രക്ഷക്’ അതിക്രമം.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒമ്പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് ‘ഗോ രക്ഷക്’ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്ക്. തല്‍വാര മേഖലയില്‍ ഒരു നാടോടി കുടുംബം കന്നുകാലികളുമായി സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നും അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഒരു സംഘം ഗോ രക്ഷക് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തങ്ങളുടെ പശു, ആട്, ചെമ്മരിയാട് എന്നിവയടക്കമുള്ളവയെ സംഘം കൊണ്ടുപോയതായും കുടുംബം പറഞ്ഞു.

0Shares