ജപ്തി നോട്ടീസില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; ജപ്തി നടപടികളുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ ജനങ്ങള്‍ ഓടിച്ചിട്ട് തല്ലണമെന്ന് പി.സി ജോര്‍ജ്

  • Post category:news
  • Reading time:1 min read
You are currently viewing ജപ്തി നോട്ടീസില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; ജപ്തി നടപടികളുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ ജനങ്ങള്‍ ഓടിച്ചിട്ട് തല്ലണമെന്ന് പി.സി ജോര്‍ജ്

ജപ്തി നോട്ടീസ് കിട്ടിയതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്തിലെ പൂവത്തോടാണ് സംഭവം. മരപ്പണിക്കാരനായ തൊടിയില്‍ ഷാജി കെ. ദാമോദരന് (47) ആണ് മരിച്ചത്. 1.30 ലക്ഷം രൂപ വായ്പ എടുത്ത ഷാജിക്ക് 19,500രൂപ കുടിശിക ഉണ്ടായിരുന്നു. ജപ്തി നോട്ടീസ് ബാങ്കുകാര്‍ വീട്ടില്‍ പതിച്ചപ്പോള്‍ മുതല്‍ ഷാജി മനപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഷാജിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാങ്കിന്‍റെ ജപ്തിയില്‍ പ്രതിഷേധിച്ച് എം.എല്‍.എ പി.സി ജോര്‍ജ് അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇത്തരത്തില്‍ ജപ്തി നടപടികളുമായി ഇറങ്ങിയാല്‍ ജനങ്ങള്‍ എന്തുചെയ്യുമെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ ജനങ്ങള്‍ ഓടിച്ചിട്ട് തല്ലണമെന്നും അദ്ദേഹം പറഞ്ഞു.

0Shares