ജന്മം നൽകിയ അമ്മ വൃക്ക നൽകും; കരുണയുള്ളവർ മിഴി തുറന്നാൽ വിനോദിനും ഒരു ജീവിതമുണ്ടാകും

  • Post category:news
  • Reading time:1 min read
You are currently viewing ജന്മം നൽകിയ അമ്മ വൃക്ക നൽകും; കരുണയുള്ളവർ മിഴി തുറന്നാൽ വിനോദിനും ഒരു ജീവിതമുണ്ടാകും

കുറ്റിക്കോൽ (കാസർകോട്): ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഇരു വൃക്കകളും തകരാറിലായ അറിയപ്പെടുന്ന നാടൻ പാട്ടുകാരനായ പ്രവാസി മലയാളി ചികിത്സാ സഹായം തേടുന്നു. കുറ്റിക്കോൽ കളക്കരയിലെ ബി.വിനോദ് കുമാറാണ് ഇരു വൃക്കകൾക്കും അസുഖം ബാധിച്ച് ചികിൽസയിലായത്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ മരിച്ചതിനെ തുടർന്ന് കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന വിനോദ് ഏറെ കാലമായി ഷാർജയിലായിരുന്നു. ഗുരുതരമായ അസുഖമുള്ള അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് കഴിഞ്ഞവർഷം നാട്ടിലെത്തിയത്. അതിനിടയിലാണ് അദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖം ബാധിച്ചത്. വിദഗ്‌ധ ചികിത്സ നടത്തിയെങ്കിലും ഫലമില്ലാത്തതിനാൽ വൃക്ക മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമ്മ തന്നെയാണ് വിനോദിന് വൃക്കദാനം ചെയ്യുന്നത്.

ചികിത്സയ്ക്കുവേണ്ടി 20 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. 2020 ജനവരി 10ന് വൃക്ക മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിനോദിനെയും കുടുംബത്തെയും സഹായിക്കുന്നതിനായി കെ.കുഞ്ഞിരാമൻ എം.എൽ.എ രക്ഷാധികാരിയായും ടി.ബാലൻ ചെയർമാനായും എ.ദാമോദരൻ മാസ്റ്റർ കൺവീനറായും കമ്മറ്റി രൂപീകരിച്ചു. ചികിത്സയ്ക്കായി കാസർഗോഡ് ജില്ലാ സഹകരണ ബാങ്ക് ബന്തടുക്ക(പടുപ്പ്) ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അമ്മയും ഭാര്യയും രണ്ട് മക്കളും രണ്ട് അനുജൻമാരുമുള്ള ഈ യുവാവിൻ്റെ കുടുംബം സുമനസുകളുടെ സഹായം തേടുന്നു. അക്കൗണ്ട് വിവരങ്ങൾ:

കാസർഗോഡ് ജില്ലാ സഹകരണ ബാങ്ക്, ബന്തടുക്ക (പടുപ്പ്) ബ്രാഞ്ച്.
A/C No. 150211201020062
IFSC: IBKL0450TKD

കൂടുതൽ വിവരങ്ങൾക്ക് : ചികിത്സാ സഹായ കമ്മിറ്റി കൺവീനർ, എ. ദാമോദരൻ മാസ്റ്റർ: 9497297325

0Shares