കാസർകോട്: വേര്‍തിരിവുകളില്ലാത്ത ജനാധിപത്യത്തിൻ്റെ ഉത്പമാകണം സ്വാതന്ത്ര്യദിനമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന മഴക്കെടുതി ഉള്‍പ്പെടെ എല്ലാ ദുരിതങ്ങളിലും പ്രതിസന്ധികളിലും നമുക്ക് ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്ക് ആയി തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിയരുന്നു മന്ത്രി.
രണ്ടാം ലോക മഹായുദ്ധകാലത്ത് അതിജീവനത്തെ തുടര്‍ച്ചയായി സ്വാതന്ത്ര്യദിന പോരാട്ടങ്ങളെക്കുറിച്ചും മന്ത്രി ഓര്‍മിപ്പിച്ചു. രാവിലെ 8.30-ന് ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി പിന്നീട് പരേഡ് പരിശോധന നടത്തി. തുടർന്ന് വിവിധ പ്ലാറ്റൂണുകള്‍ അണിനിര പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍’േഴ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.കുഞ്ഞിക്കണ്ണന്‍ പരേഡ് കമാന്‍ഡറായി 28 വിവിധ പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍’േഴ്‌സ് റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തോമസ് ജോസഫ് ആയിരുന്നു പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍.
ജനാധിപത്യത്തില്‍ വേര്‍തിരിവുകള്‍ പാടില്ല: റവന്യുമന്ത്രി