ജനവാസകേന്ദ്രത്തിൽ ജിയോ കമ്പനിക്ക് വേണ്ടി ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു; ജെ.സി.ബിയുമായി അധികൃതർ എത്തിയതോടെയാണ് നാട്ടുകാരുടെ ഇടപെടൽ; ചെങ്കള റഹ്മത്ത് നഗറിൽ ടവറിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ഇത് രണ്ടാം തവണ

  • Post category:news
  • Reading time:1 min read
You are currently viewing ജനവാസകേന്ദ്രത്തിൽ ജിയോ കമ്പനിക്ക് വേണ്ടി ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു; ജെ.സി.ബിയുമായി  അധികൃതർ എത്തിയതോടെയാണ് നാട്ടുകാരുടെ ഇടപെടൽ; ചെങ്കള റഹ്മത്ത് നഗറിൽ ടവറിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ഇത് രണ്ടാം തവണ

കാസർകോട്: ജനവാസകേന്ദ്രത്തിൽ ജിയോ കമ്പനിക്ക് വേണ്ടി ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ചെങ്കള റഹ്മത്ത് നഗറിലാണ് സംഭവം. ടവർ സ്ഥാപിക്കന്നതിനായി ജെ.സി.ബി ഉപയോഗിച്ച് പ്രവർത്തി ആരംഭിക്കാനുള്ള അധികൃതരുടെ ശ്രമത്തിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇത് രണ്ടാം തവണയാണ് ഈ പ്രദേശത്ത് ടവർ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ആദ്യശ്രമം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

ഇതിന് ശേഷമാണ് തിങ്കളാഴ്ച ഉച്ചയോടെ ഇതേ പ്രദേശത്ത് കുറച്ചകലെ ജിയോ കമ്പനിക്ക് വേണ്ടി ടവർ സ്ഥാപിക്കാൻ ജെ.സി.ബിയുമായി അധികൃതർ എത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. സമീപപ്രദേശത്ത് എൻഡോസൾഫാൻ ദുരിതബാധിതരടക്കം ഉണ്ടെന്നിരിക്കെ റേഡിയേഷൻ പരത്തുന്ന ടവർ ആവശ്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പദ്ധതി ജനവാസകേന്ദ്രത്തിൽ നിന്നും ഉപേക്ഷിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.

0Shares