മുംബൈ:’ക്രിക്കറ്റ് ദൈവം’ സച്ചിന് തെണ്ടുല്ക്കര് വെള്ളിത്തിരയില് അവതരിക്കുന്നത് കാണുന്നതിനായി സിനിമാ ലോകം കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസത്തിന്റെ കഥ പറയുന്ന ചിത്രം മെയ് 26ന് തിയറ്ററുകളിലെത്തും. ടീസര് പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകരുടെ കാത്തിരിപ്പും വര്ദ്ധിച്ചു.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള ആരാധകരുടെ ചേദ്യങ്ങള്ക്കുള്ള മറുപടിയായി സച്ചിന് തന്നെയാണ് തീയ്യതി പ്രഖ്യാപിച്ചത്. ‘എല്ലാവരുടേയും ചോദ്യങ്ങള്ക്കുള്ള ഉത്തരമിതാ. തീയ്യതി കുറിച്ച് വച്ചോളു’, എന്ന അടിക്കുറിപ്പോടെയാണ് മാസ്റ്റര് ബ്ലാസ്റ്റര് തന്റെ കഥ പറയുന്ന ‘ സച്ചിന് എ ബില്യണ് ഡ്രീംസ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടത്. ട്വിറ്ററിലൂടെയാണ് സച്ചിന് ഇക്കാര്യം വ്യക്തമാക്കിയത്.
