ജനമനസ്സുകളിൽ തട്ടിനൽക്കുന്ന ഷോർട്ട് ഫിലിം; സ്വിച്ച് ഓൺ കർമം കണ്ണംകൈ കുഞ്ഞിരാമൻ നിർവഹിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ജനമനസ്സുകളിൽ തട്ടിനൽക്കുന്ന ഷോർട്ട് ഫിലിം; സ്വിച്ച് ഓൺ കർമം കണ്ണംകൈ കുഞ്ഞിരാമൻ നിർവഹിച്ചു

ചെറുവത്തൂർ (കാസർകോട്): സ്നേഹബന്ധങ്ങൾക്ക് വില കൽപ്പിക്കപ്പെടാത്ത ഈ കാലത്ത് ഷോർട്ട് ഫിലിമിലൂടെ പുതിയ പ്രമേയം ദൃശ്യാവിഷ്കരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. ചുരുങ്ങിയ സമയം കൊണ്ട് ജനമനസ്സുകളിൽ തട്ടിനിൽകുന്നതാകും ഈ ഷോർട്ട് ഫിലിമെന്ന് സംവിധായകൻ പറഞ്ഞു.

ബിനു സി.വി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ലക്ഷിമി ക്രിയേഷൻസിൻ്റെ ബാനറിൽ രാഗേഷ് വയനാട് നിർമിക്കുന്നു. സ്വിച്ച് ഓൺ കർമം നാടക സിനിമ ലോകത്തെ അതുല്യ പ്രതിഭ കണ്ണംകൈ കുഞ്ഞിരാമൻ നിർവഹിച്ചു. കഥ തിരക്കഥ – സുമേഷ് കാന, ക്യാമറ- സുനിൽ പാർവ്വതി, എഡിറ്റിങ്- വിനീഷ് റൈൻബോ.

0Shares