നീലേശ്വരം: റെയില്‍വെ വികസനത്തിനായി നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 1987 – 88 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ അക്രമരഹിത സമരത്തിന് വിജയത്തിന്റെ ആദ്യമധുരം നല്‍കി നീലേശ്വരത്ത് ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് സ്റ്റോപ്പ് അനുവദിച്ചു. ബാച്ചംഗവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടറുമായ പി. മനോജ് കുമാര്‍ സമരങ്ങളുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് അനുകൂല തീരുമാനമുണ്ടായത്. സ്ഥലം എം.പി യുടെ മാതൃ സ്റ്റേഷനായിട്ടും അര്‍ഹിക്കുന്ന പരിഗണന ഇതുവരേയും കിട്ടിയിയിട്ടില്ല
.
ഉത്തരമലബാറില്‍ 26 ഏക്കറിലധികം ഭൂമി സ്വന്തമായിട്ടുണ്ടായിട്ടു പോലും പരിമിതികളില്‍ ബുദ്ധിമുട്ടുന്ന നീലേശ്വരം റെയില്‍വെ സ്റ്റേഷന്റെ വികസനത്തിന് അനുകൂലമായി ജനകീയ അഭിപ്രായ സ്വരൂപണത്തിനായി റോഡ് ഷോയും ജനകീയ പാര്‍ലമെന്റും കവി സമ്മേളനവും സമൂഹ ചിത്രരചനയും, ഐക്യദാര്‍ഢ്യസദസ്സും, ഒപ്പുമരങ്ങള്‍ സ്ഥാപിച്ച് ഒപ്പ് ശേഖരണവും, സമൂഹ ശുചീകരണവും, വേയ്സ്റ്റ് ബിന്‍ വിതരണവും, കൂട്ടയോട്ടവും സംഘടിപ്പിച്ചിരുന്നു. നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1987-88 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ രാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെയാണ് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. ഒന്നാംഘട്ടമായി റെയില്‍വെ ഡിവിഷന്‍ മുമ്പ് തന്നെ ശുപാര്‍ശ ചെയ്ത ഇന്റര്‍ സിറ്റി, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, യെശ്വന്ത്പൂര്‍, നേത്രാവതി, ചെന്നൈ മെയില്‍ ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്.
രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് ബുക്കിംങ്ങ്, ബള്‍ക്ക് ടിക്കറ്റ് ബുക്കിംങ്ങ് കൗണ്ടറുകള്‍, ശൗചാലയ സമുച്ഛയം, വിശാലമായ പാര്‍ക്കിംങ്ങ് സൗകര്യം എന്നിവ ആരംഭിക്കുക എന്നതും മൂന്നാം ഘട്ടത്തില്‍ ദീര്‍ഘദൂര ട്രയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കുന്നതിലൂടെ 8 കോടിയിലധികം വരുമാനത്തോടെ എ ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെടുമെന്നത് കൊണ്ട് തന്നെ, ഇരുപത്താറ് ഏക്കര്‍ വരുന്ന നീലേശ്വരം റെയില്‍വെയുടെ സ്ഥലത്ത് വിപുലമായ സംവിധാനങ്ങളോടു കൂടിയ റെയില്‍വെ സ്റ്റേഷനും നിര്‍മ്മിക്കുക എന്നതും, റെയില്‍വെ ലൈനുകളുടെ എണ്ണം പത്ത് വരെ ഉയര്‍ത്തുന്നതിലൂടെ കണ്ണൂരിലും ചെറുവത്തൂരിലും നിര്‍ത്തിയിടുന്ന ട്രെയിനുകള്‍ നീലേശ്വരം വരെ നീട്ടുക എന്നതുമാണ് ആവശ്യപ്പെടുന്നത്. നീലേശ്വരം മുനിസിപ്പാലിറ്റി ഏഴു പാഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് നേരിട്ടും ഉത്തരകേരളത്തിലെ ജനങ്ങള്‍ക്കും ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ക്കും ഗുണകരമാകും നീലേശ്വരം സ്റ്റേഷന്റെ വികസനം. ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് സ്റ്റോപ്പ് ലഭിച്ചതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മധുര പലഹാര വിതരണം നടത്തി.
ജനപ്രതിനിധികള്‍ നോക്കുകുത്തിയായി; റെയില്‍വെ സ്റ്റേഷന്‍ വികസനത്തിനായി പോരാടിയ ജനകീയ സമരം വിജയിച്ചു; ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചു