
കൊച്ചി: എന്ത് കാര്യത്തിന് വേണ്ടി ആയാലും ഈ കാലത്തെ സെലിബ്രിറ്റികൾ തങ്ങളുടെ അഭിപ്രായം സമൂഹത്തിനെ അറിയിക്കുന്നത് ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. അങ്ങിനെത്തന്നെയായിരുന്നു കാവ്യയും. പക്ഷെ, ഇനി കാവ്യയുടെ അറിയിപ്പുകൾ ഒന്നും ഫേസ്‌ബുക്ക് പോസ്റ്റുകൾ വഴി ഉണ്ടാകില്ല. ഷറപ്പോവയെയും ബോളിവുഡ് താരങ്ങളെ വരെയും മലയാളം പഠിപ്പിച്ച മലയാളികൾ കാവ്യയുടെ പേജിൽ വിരുന്നെത്തി. അതിനുശേഷം കാവ്യാ മാധവന്റെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ മുതലാണ് ഈ പേജ് അപ്രത്യക്ഷമായത്. ഇതിലെ പോസ്റ്റുകളില്‍ ആളുകള്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. പ്രതികരണങ്ങള്‍ രൂക്ഷമാവുമെന്ന് ഭയന്നാകും അക്കൗണ്ട് കളഞ്ഞതെന്നാണ് കരുതുന്നത്. ദിലീപിന്റെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും ദിലീപിന്റെ ഹോട്ടലുകൾ ജനക്കൂട്ടം തകർത്തിരുന്നു.
