
എന്‍.ആര്‍.സി നടപ്പിലായാല്‍ ഛത്തീസ്ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം നഷ്ടമാകുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍. ഭൂമിയോ, രേഖകളോ ഇല്ലാത്തവരാണ് ഛത്തീസ്ഗഡിലെ പകുതിയോളം ആളുകളും. പൂര്‍വ്വികരില്‍ മിക്കവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും വന്നിട്ടുള്ള നിരക്ഷരര്‍ ആയതിനാല്‍ രേഖകള്‍ കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

50ഉം 100 ഉം വര്‍ഷം പഴക്കമുള്ള രേഖകള്‍ ഇവര്‍ എവിടെനിന്ന് കൊണ്ടുവരണമെന്നാണ് പറയുന്നത്. 1906ല്‍ ആഫ്രിക്കയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ തിരിച്ചറിയല്‍ പദ്ധതിയെ മഹാത്മാഗാന്ധി എതിര്‍ത്തത് പോലെ എന്‍.ആര്‍.സിയെ എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വം തെളിയിക്കാനായി നോട്ട് നിരോധനകാലത്ത് എ.ടി.എമ്മിന് മുന്‍പില്‍ വരിയില്‍ നിന്നത് പോലെ നില്‍ക്കേണ്ടി വരുമെന്നും ഭൂപേഷ് ബാഗേല്‍ പറയുന്നു. 2.80 കോടി ജനങ്ങള്‍ ഛത്തീസ്ഗഡിലുണ്ട്. ഇവരില്‍ പകുതിയാളുകള്‍ക്കും എന്‍.ആര്‍.സി അനുസരിച്ച് പൗരത്വം തെളിയിക്കാനാവില്ല. അനാവശ്യമായ ഭാരമാണ് ഇത് മൂലം ജനങ്ങള്‍ക്ക് സഹിക്കേണ്ടി വരികയെന്നും ബാഗേല്‍ പറയുന്നു.
