ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ വി​ല​യിൽ നിന്നും ആറ് ദി​വ​സ​ത്തി​നു​ള്ളി​ൽ കുറഞ്ഞത് ആ​യി​രം രൂ​പ; സ്വര്‍ണ വില താഴേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ വി​ല​യിൽ നിന്നും ആറ് ദി​വ​സ​ത്തി​നു​ള്ളി​ൽ കുറഞ്ഞത് ആ​യി​രം രൂ​പ; സ്വര്‍ണ വില താഴേക്ക്

 

കഴിഞ്ഞ ആറ് ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​യി​രം രൂ​പ​യു​ടെ കു​റ​വുമായി റോ​ക്ക​റ്റു​പോ​ലെ മു​ക​ളി​ലേ​ക്കു​പോ​യ സ്വ​ർ​ണ​വി​ല താ​ഴേ​യ്ക്കി​റ​ങ്ങു​ന്നു. പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​യ 28,120 ൽ ​എ​ത്തി. ഗ്രാ​മി​ന് 40 രൂ​പ കു​റ​ഞ്ഞ് 3515 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​യ 29,120 ൽ ​എ​ത്തി​യ ശേ​ഷ​മാ​ണ് താ​ഴേയ്ക്ക് ഇ​റ​ങ്ങാ​ൻ ആ​രം​ഭി​ച്ച​ത്. ഈ ​മാ​സം നാ​ലി​നാ​ണ് സ്വ​ർ​ണ വി​ല ആ​കാ​ശം​തൊ​ട്ട​ത്. ​ക​ഴി​ഞ്ഞ മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 25680 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്. ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഏ​ക​ദേ​ശം 3500 രൂ​പ​യു​ടെ വ​ര്‍​ദ്ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

ആ​ഗോ​ള​ത​ല​ത്തി​ലെ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. സു​ര​ക്ഷി​ത നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ സ്വ​ര്‍​ണ​ത്തി​ലേ​ക്കു​ള​ള ഒ​ഴു​ക്ക് വ​ര്‍​ദ്ധിച്ചി​രി​ക്കു​ന്ന​താ​ണ് വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

 

0Shares