ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിൽ ഇല്ലാതാക്കപ്പെട്ട രാജനെ കെ. കെ രമ ഓർക്കുന്നുണ്ടോ; ഓർമ്മപ്പെടുത്തലുമായി ശാരദക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിൽ ഇല്ലാതാക്കപ്പെട്ട രാജനെ കെ. കെ രമ ഓർക്കുന്നുണ്ടോ; ഓർമ്മപ്പെടുത്തലുമായി ശാരദക്കുട്ടി

മുന്‍നിലപാടുകൾ അടിമുടിമാറ്റി വടകരയിൽ കോൺ​ഗ്രസിനു വേണ്ടി വോട്ടു ചോദിക്കാനിറങ്ങിയിരിക്കുക്കയാണ് കെ കെ രമ. പഴയകാല ചരിത്രവും പിന്തുടർന്ന നിലപാടുകൾ നേട്ടങ്ങൾക്കായി മറ്റിവച്ച രമയുടെ ഈ തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് രം​ഗത്തു വന്നിരിക്കുകയാണ് എഴുത്തുകാരി കൂടിയായ ശാരദക്കുട്ടി.

കെ. കെ രമ കെ. കരുണാകരന്‍റെ മകനുവേണ്ടി വോട്ടു ചോദിക്കുമെന്നും അച്ഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്‍റെത് എന്ന് വ്യക്തമാക്കി കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരുമെന്നും ശാരദക്കുട്ടി പറയുന്നു. എന്‍റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് ആ മാതാപിതാക്കൾ ചോദിക്കുന്നതെന്നും, മങ്ങിയ മിഴികൾ പടിക്കലേക്ക് ചായ്ച്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിൽ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോർമ്മിപ്പിച്ചു കൊണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പ് അവസാനിക്കുന്നത് ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ആർക്കുമവർ സ്വസ്ഥത തരില്ലെന്ന് ഓർമ്മിപ്പിച്ചാണ്.

0Shares