ചൈനയിലെ ബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലിയുടെ പിന്നിലെ കഥ ഇങ്ങനെ…!

  • Post category:news
  • Reading time:1 min read
You are currently viewing ചൈനയിലെ ബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലിയുടെ പിന്നിലെ കഥ ഇങ്ങനെ…!

ചൈന: ചൈനയിലെ ജിയാങ്‌സുവിലെ മാര്‍ക്കറ്റുകളില്‍ മാത്രം കണ്ടു വരുന്നവയാണ് വളരെ പ്രത്യേകതയുള്ള ഈ സബര്‍ജെല്ലികള്‍. ലോകത്ത് മറ്റെവിടെയും കിട്ടാത്തത് എന്ന് പറഞ്ഞ് കച്ചവടക്കാര്‍ പുകഴ്ത്തിപ്പറയുന്ന ഈ സബര്‍ജെല്ലിയുടെ പ്രത്യേകത ബുദ്ധന്റെ രൂപത്തിലുള്ളതാണ് എന്നതാണ്. എന്നാല്‍ ഈ രൂപത്തിലുള്ളവയൊക്കെ ചെടിയില്‍ നിന്നും തന്നെ ഉണ്ടാവുന്നതാണ് എന്നാണ് വില്‍പ്പനക്കാരുടെ ഭാഷ്യം. എന്നാല്‍ വിപണനം കൂട്ടാനുള്ള പഴ
ങ്ങളുടെ ഒരു കമ്പനിയുടെ തന്ത്രമാണിതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

ബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലിമാത്രമല്ല, സ്റ്റാറിന്റെയും ഹൃദയത്തിന്റെയും ആകൃതിലുള്ള വെള്ളരിക്ക, ആപ്പിള്‍, ചതുരത്തിലുള്ള ആപ്പിള്‍ തുടങ്ങിയവയും ഇത്തരത്തില്‍ ഇവര്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും വിളഞ്ഞ് തുടങ്ങിയാല്‍ ഇഷ്ടമുള്ള ആകൃതിയിലുള്ള ഫ്രെയിമുകള്‍ പഴങ്ങളുടെയും പച്ചക്കറിയുടെയും പുറത്ത് ക്ലിപ്പ് ചെയ്ത് വയ്ക്കും. പിന്നീട് മൂത്ത് പാകമാകുമ്പോള്‍ ആ ആകൃതിക്കനുസരിച്ചാകും പഴങ്ങളും പച്ചകറികളും രൂപപ്പെടുന്നത്. ഇത്തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നു.

0Shares