
ബീയ്ജിങ്: ലോകത്തിലെ വേഗതയേറിയ ഒരു ട്രെയിന്‍ കൂടി വീണ്ടും ട്രാക്കിലെത്തുന്നു. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ഈ ഹൈ സ്പീഡ് ട്രെയിനിന്റെ വേഗത. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ അടുത്ത ആഴ്ച മുതല്‍ സര്‍വ്വീസ് നടത്തുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ചൈനയില്‍ സര്‍വ്വീസ് നടത്തിയിരുന്ന ട്രെയിന്‍ മണിക്കൂറില്‍ 300 കിലോമീറ്ററായിരുന്നു വേഗത. എന്നാല്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 40 പേര്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് ആ സര്‍വ്വീസ് നിര്‍ത്തുകയുമായിരുന്നു. നേരത്തെയുണ്ടായിരുന്ന ഹൈ സ്പീഡ് ട്രെയിനില്‍ നിന്നും വ്യത്യസ്തമായി ബീജിങ് മുതല്‍ ഷാഗായ് വരെയുള്ള യാത്രാസമയം ഒരു മണിക്കൂര്‍ കുറയുമെന്നതാണ് പുതിയ ട്രെയിനിന്റെ പ്രത്യേകത. സെപ്റ്റംബര്‍ 21 മുതല്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സര്‍വ്വീസ് നടത്താന്‍ ഏഴ് ട്രെയിനുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഫൂക്ക്ങ് എന്ന് പേരിട്ടിരിക്കുന്ന ഹൈ സ്പീഡ് ട്രെയിനുകള്‍ക്ക് എന്ത് അടിയന്തര ഘട്ടം വന്നാലും ഓട്ടോമാറ്റിക്കായി വേഗത കുറക്കാനും നിര്‍ത്താനും സാധിക്കും.

മണിക്കൂറില്‍ 400കിലോമീറ്റര്‍ വേഗതയില്‍ വരെ പോകാന്‍ സാധിക്കുന്ന തരത്തിലാണ് ട്രാക്കും എഞ്ചിനും ക്രമീകരിച്ചിരിക്കുന്നത്. 19,960 കിലോമീറ്റര്‍ ദൂരത്തോളം ഹൈസ്പീഡ് ട്രെയിനുകള്‍ക്കുള്ള ട്രാക്കാണ് നിലവില്‍ നിര്‍മിച്ചിട്ടുള്ളത്. ജെ.ആര്‍ മാന്‍ഗ്ലിവ് അഥവാ എം.എല്‍.എക്സ് 01 ആണ് ലേകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ സിസ്റ്റത്തിലാണ് ഈ ട്രെയിന്‍ നീങ്ങുന്നത്. മണിക്കൂറില്‍ പരമാവധി 581 കിലോമീറ്റര്‍ വേഗതയില്‍ ഈ ട്രെയിനിന്‍ സഞ്ചരിക്കുന്നത്.
