കോഴിക്കോട്: ചെറുവാലിപ്പുഴയില്‍ കുളിക്കുന്നതിനിടെ പിതാവും മൂന്ന് കുട്ടികളും ഒഴുക്കില്‍പെട്ടു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടേ പിതാവ് മരിച്ചു. മുഹമ്മദലി(39)ആണ് മരിച്ചത്. മക്കളായ മുഫീദ(15)ഫാത്തിമ റിന്‍സ(12) എന്നിവരാണ് ഒഴുക്കില്‍പെട്ടത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവരെന്ന് പറയുന്നു.
മക്കള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു പിതാവ് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലുള്ളവര്‍ ഗുരുതരാവസ്ഥയിലാണ്.